എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി
എഡിറ്റര്‍
Thursday 28th June 2012 2:00pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി. പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം നല്‍കിക്കൊണ്ടാണ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തിയത്. ജെയിംസ് വര്‍ഗീസിനെ ഫിഷറീസ് പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും  പി.കെ മനോജ് കുമാറിനെ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു.

കെ.ആര്‍ ജ്യോതിലാലിന് പാര്‍ലിമെന്ററി വകുപ്പിന്റെ അധികചുമതല നല്‍കി. രാജേഷ് കുമാര്‍ ഫിന്നയെ ഫിനാന്‍സ് എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായും സൗരവ് ജെ യെ ടാക്‌സസ് ജോയിന്റ് കമ്മീഷണറായും നിയമിച്ചു.

എന്‍ പ്രശാന്തിനെ എക്‌സൈസ് കമ്മീഷണറായാണ് നിയമിച്ചത്. സുമന്‍ ബില്ല ടൂറിസം സെക്രട്ടറി സ്ഥാനവും രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ടാക്‌സസ് കമ്മീഷണര്‍ പദവിയും കൈകാര്യം ചെയ്യും.

മറ്റന്നാള്‍ വിരമിക്കുന്ന സുബ്ബയ്യയെ പാലക്കാട് മെഡിക്കല്‍ സ്‌പെഷ്യല്‍ ഓഫീസറായാണ് സ്ഥാനം മാറ്റിയത്. ധനവിഭവ സെക്രട്ടറിയായിരുന്ന സജ്ജയ് ഗാര്‍ഗിന്റെ ചുമതല ഇനിമുതല്‍ കേന്ദ്രത്തിലായിരിക്കും.

Advertisement