എഡിറ്റര്‍
എഡിറ്റര്‍
അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ ഉപേക്ഷിച്ചു
എഡിറ്റര്‍
Sunday 2nd March 2014 9:31pm

cabinet

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ബില്ലുകളുടെ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ ഉപേക്ഷിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം പരിഗണനയ്‌ക്കെടുക്കാതിരുന്നത്.

രാഷ്ട്രപതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര പിന്മാറ്റമെന്നാണ് സൂചന.

വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും രാഹുല്‍ നിര്‍ദേശിച്ച ബില്ലുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ എതിര്‍ത്തിനെ തുടര്‍ന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു,

പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ബില്‍ 2013, പ്രിവന്‍ഷന്‍ ഓഫ് ബ്രൈബറി ഓഫ് ഫോറീന്‍ പബ്ലിക് ഒഫീഷ്യല്‍സ് ആന്റ് ഒഫീഷ്യല്‍സ് ഓഫ് പബ്ലിക് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ബില്‍ 2011, റൈറ്റ് ഓഫ് സിറ്റിസന്‍ ഫോര്‍ ടൈം ബൗണ്ട് ഡെലിവറി ഓഫ് ഗുഡ്‌സ് ആന്റ് സര്‍വീസസ് റിഡ്രസല്‍ ഗ്രിവന്‍സ് ബില്‍ 2011, പബ്ലിക് പ്രൊക്യുവര്‍മെന്റ് ബില്‍ 2011, ജുഡീഷ്യല്‍ സ്റ്റാന്റേര്‍ഡ്‌സ് ആന്റ് അക്കൗണ്ടബിലിറ്റി ബില്‍ 2010 എന്നിവയാണ് രാഹുല്‍ ഓര്‍ഡിനന്‍സാക്കാന്‍ നിര്‍ദേശിച്ച അഴിമതി വിരുദ്ധ ബില്ലുകള്‍.

തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കുന്ന വേളയില്‍ തിരക്കിട്ടു ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതിനെതിരെ കേന്ദ്ര മന്ത്രിസഭയിലെ തന്നെ മുതിര്‍ന്ന മന്ത്രിമാരും വിമുഖത പ്രകടിപ്പിച്ചിരുന്നു.

അതേസമയം സീമാന്ത്ര മേഖലയ്ക്ക് അഞ്ച് വര്‍ഷം പ്രത്യേക പദവി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

Advertisement