തൃശൂര്‍: ഐജി ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകളില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയുമായി തച്ചങ്കരി ഭൂമിയിടപാട് നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളിലാണ് വിശദീകരണമാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.

കണ്ണൂര്‍ ഐ.ജി ആയിരുന്ന സമയത്ത് വിദേശത്തുവെച്ച് തീവ്രവാദസംഘവുമായി ചര്‍ച്ച നടത്തിയെന്ന പരാതിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.