Categories

ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധികാരം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി

tribunal ന്യൂദല്‍ഹി: ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധികാരപരിധി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത ട്രിബ്യൂണല്‍ തടസം നില്‍ക്കുകയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ട്രിബ്യൂണല്‍ ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പല പദ്ധതികളെയും ഹരിത ട്രിബ്യൂണല്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് അധികാരം വെട്ടിക്കുറക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിയമ സംവിധാനത്തില്‍ നിന്ന് പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥ സംഘമായി ദേശീയ ഹരിത ട്രിബ്യൂണലിനെ മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

അതേസമയം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ട്രിബ്യൂണല്‍ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ട്രിബ്യൂണലിന്റെ അധികാരം വിപുലീകരിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കുന്നത്.

നിയമത്തില്‍ ഭേദഗതി വരുത്തുന്നത് പഠിക്കുവാനായി പ്രത്യേക സമിതിയെയും നിയമിക്കും. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ തയ്യാറായ്യിട്ടില്ല.