എഡിറ്റര്‍
എഡിറ്റര്‍
കരിമണല്‍മാഫിയയില്‍ ഭരണത്തിലുള്ളവരും ഉണ്ട്: പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 8th November 2013 12:57pm

p.c-george.

തിരുവനന്തപുരം: കരിമണല്‍ മാഫിയയില്‍ ഭരണത്തിലുള്ളവരും ഉണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഈ മാഫിയയാണ് സ്വകാര്യ മേഖലയില്‍ ഖനനത്തിന് ശ്രമിക്കുന്നത്.

സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കരിമണല്‍ ഖനനത്തില്‍ വലിയൊരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളന്‍മാര്‍ ആരായാലും അവരെ പുറത്ത് കൊണ്ടുവരാന്‍ താന്‍ ഏതറ്റം വരെയും പോകും.

ഹൈക്കോടതിയില്‍ സ്വകാര്യ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നിലവില്‍ ഒരു കേസുണ്ടെന്നും അതില്‍ കക്ഷി ചേരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് വിപ്പ് പറഞ്ഞു.

മാഫിയക്ക് കോണ്‍ഗ്രസിലെയും സി.പി.ഐ.എമ്മിലെയും അംഗങ്ങളെ പിന്‍തുണയുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പിന്‍തുണക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

തൊഴിലാളികള്‍ക്ക് വേണ്ടിയാണെങ്കില്‍ താനും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മറിച്ച് സ്വകാര്യ കരിമണല്‍ ഖനനത്തെ ഒരു കാരണവശാലും അനുവദിച്ച് കൊടുക്കുന്നതല്ലെന്നും ജോര്‍ജ് പറഞ്ഞു.

Advertisement