എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന്റെ എം.ഇ.ആര്‍.എസ് വെബ്‌സൈറ്റിനെ കുറിച്ച് 50 ശതമാനം പേര്‍ക്കും അറിയില്ലെന്ന് സൗദി
എഡിറ്റര്‍
Friday 25th March 2016 3:17pm

mers

ജിദ്ദ: ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ എം.ഇ.ആര്‍.എസ് ( മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോം ) എന്ന വെബ്‌സൈറ്റിനെ കുറിച്ച് സൗദിയിലെ 50 ശതമാനം ആളുകള്‍ക്കും അറിയില്ലെന്ന് മന്ത്രാലയം.

കൊറാനാ വൈറസിനെ കുറിച്ചുള്ള വിവരങ്ങളും അസുഖം വരാതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കൊറോനാ വൈറസ് ബാധിച്ചവരുടെ കണക്കുകളും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 23.3 ശതമാനം ആളുകള്‍ മാത്രമാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാറുള്ളത്. 26.8 ശതമാനം ആളുകള്‍ ഒരിക്കല്‍ പോലും വെബ്‌സൈറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷം മുന്‍പ് നിര്‍മിച്ച വെബ്‌സൈറ്റ് ആളുകള്‍ സന്ദര്‍ശിക്കണമെന്നും വിവരങ്ങള്‍ മനസിലാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വൈറസിനെ പ്രതിരോധിക്കാനും പകര്‍ച്ചതടയാനും ഇതുവഴി സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisement