എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍: ധനസഹായം സര്‍ക്കാര്‍ അട്ടിമറിച്ചു
എഡിറ്റര്‍
Sunday 26th August 2012 3:14pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. 2483 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ 108 പേര്‍ക്ക് മാത്രമാണ് ധനസഹായം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Ads By Google

2483 പേര്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ തയ്യാറാക്കിയത് 180 പേരുടെ പട്ടികയാണ്. ബാക്കി 2375 പേരെ സര്‍ക്കാര്‍ തഴഞ്ഞു. സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദുരിതബാധിതര്‍ക്ക് അടുത്ത അഞ്ച് വര്‍ഷം മാത്രമേ ധനസഹായം നല്‍കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അഞ്ച് വര്‍ഷത്തിന് ശേഷം ഈ പദ്ധതി റദ്ദ് ചെയ്യും. പിന്നീട് ഇവര്‍ക്ക് വികലാംഗ പെന്‍ഷന്‍ മാത്രമായിരിക്കും ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണ് ഇക്കാര്യം.

നിലവില്‍ മൂന്ന് വിഭാഗമായിട്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നത്. ഒന്ന്, രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് രണ്ടായിരം രൂപയും മൂന്നാമത്തെ കാറ്റഗറിയില്‍ പെട്ടവര്‍ക്ക് ആയിരം രൂപയുമാണ് ധനസഹായം.

Advertisement