ന്യൂദല്‍ഹി: രാജ്യത്ത് പാചകവാതക നിയന്ത്രണത്തില്‍ ഇളവുണ്ടായേക്കുമെന്ന് സൂചന. പ്രതിവര്‍ം സബ്‌സിഡി നിരക്കില്‍ പത്ത് സിലിണ്ടര്‍ വരെ നല്‍കാനാണ് നീക്കം. പ്രധാനമന്ത്രിയും മമതാ ബാനര്‍ജിയും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് തീരുമനമുണ്ടാകും.

Ads By Google

വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ആറ് സിലിണ്ടര്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. ആറില്‍ കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ 800 രൂപയിലധികം അധികമായി നല്‍കമണമെന്നും, കൂടാതെ ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിച്ചിരുന്നു. രാജ്യത്താകമാനം വ്യാപക പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മമതാ ബാനര്‍ജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തീരുമാനം 72 മണിക്കൂറിനുള്ളില്‍ മാറ്റണമെന്ന അന്ത്യശാസനയും മമത നല്‍കിയിരുന്നു. ഇത് ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുകയാണ്.