എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം നല്‍കും
എഡിറ്റര്‍
Monday 28th January 2013 11:18am

തിരുവന്തപുരം: ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്കുണ്ടായ അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. കെ.എസ്.ആര്‍.ടി.സി യുടെ രണ്ട് മാസത്തേക്കുള്ള ബാധ്യത സര്‍ക്കാര്‍ വഹിക്കും.

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന തിരുവന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

Ads By Google

കൂടാതെ സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താനും യോഗത്തില്‍ തീരുമാനമായി.എല്ലാമാസവും 15 കോടി രൂപയോളംമാണ്  കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം സംഭവിക്കുന്നത്. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ വെട്ടികുറക്കുമെന്ന കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ ദിവസം മുന്നറിയിപ്പ നല്‍കിയിരുന്നു.

അതേസമയം  സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് കെ.എസ്.ആര്‍.ടി.സി ഇന്നും വ്യാപകമായി സര്‍വ്വീസ് വെട്ടികുറച്ചു. മലബാറില്‍ നൂറിലധികം സര്‍വ്വീസുകള്‍ ഇന്നും ഓടിയില്ല. അടിയന്തിരമായി ഡീസല്‍ ലഭിച്ചില്ലെങ്കില്‍ അധിക ഡിപ്പോകളും അടച്ചുപൂട്ടേണ്ടിവരുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

കൂടാതെ  ഡീസല്‍ സബ്‌സിഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നിരന്തരം കേന്ദ്രത്തിന് കത്തയച്ചിട്ടും കൃത്യമായ നടപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന്  പ്രത്യേക മന്ത്രിസഭ ചേര്‍ന്ന്ത്.

കഴിഞ്ഞ ദിവസം തിരുവന്തപുരത്ത്  ചേര്‍ന്ന കെ.പി.സി.സി യോഗത്തിലും കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.

പൊതു ഗതാഗത സംവിധാനത്തെ ഡീസല്‍ വിലയില്‍ നിന്ന് ഒഴിവാക്കണം, ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കിയത് പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും.

കൂടുതല്‍ ആവശ്യമെങ്കില്‍ പെട്രോളിയം മന്ത്രി വീരപ്പ്‌മൊയ്‌ലിയെയും പ്രധാനമ്ന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെയും കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ കാണാനും ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായി.

 

Advertisement