Categories

എല്ലാ ആചാരങ്ങളും കാലഘട്ടത്തിന് അനുസരിച്ച് മാറണം;ഗുരുവായൂരില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണെന്നും ക്ഷേത്ര തന്ത്രി

 

തൃശൂര്‍: എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടേത് സര്‍ക്കാരാണ് ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രി പണ്ഡിത സമൂഹങ്ങളുമായി ആലോചന നടത്തി നിയമാവലി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tagged with: