എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
എഡിറ്റര്‍
Saturday 8th April 2017 7:43pm

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ കേസില്‍ ഇടതുപക്ഷ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തപിക്കേണ്ട വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി. വളരെയേറെ കരുതലോടെ മാത്രമേ ആകുടുംബത്തോട് സര്‍ക്കാര്‍ പെരുമാറിയിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ആകുന്നതെല്ലാം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചുവെന്നും സംസ്ഥാനത്തെ കേസുകളുടെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്താക്കി.

വളരെ കരുതലോടെയാണ് ആ കുടുംബത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളത്. അതിനാല്‍ ഒരുതരത്തിലുമുള്ള മനസാക്ഷിത്തും സര്‍ക്കാരിനെ സംബന്ധിച്ച് അക്കാര്യത്തില്‍ ഇല്ല. ആ കുടുംബത്തിന് ആശ്വാസം നല്‍കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, പൊലീസ് അതിക്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും അമ്മാവനും നിരാഹരസമരം കൂടുതല്‍ ശക്തമാക്കുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മഹിജയെ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനിമുതല്‍ ഡ്രിപ്പ് സ്വീകരിക്കില്ലെന്ന് മഹിജയും സഹോദരന്‍ ശ്രീജിത്തും നേരത്തെ പറഞ്ഞിരുന്നു.

ഇരുവരുടേയും നില അതീവഗുരുതരമായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പ്രതികളെ പിടികൂടാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് മഹിജയും ബന്ധുക്കളും.


Also Read: ആ വാര്‍ത്ത വായിക്കുമ്പോള്‍ അവളുടെ ഉള്ളു പിടയുന്നുണ്ടായിരുന്നു; പക്ഷെ ഒരിറ്റു കണ്ണീര്‍ പോലും ആ കണ്ണുകളില്‍ നിന്നും പൊഴിഞ്ഞിരുന്നില്ല; സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് വായിച്ച് അവതാരക, വീഡിയോ


തങ്ങള്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് ഡ്രിപ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതെന്ന് അവര്‍ പറയുന്നു. മഹിജയും സഹോദരനും ജ്യൂസും ആഹാരവും കഴിക്കുന്നുണ്ടെന്ന തരത്തിലാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

നിലവഷളായതിനെ തുടര്‍ന്ന മഹിജയ്ക്കും സഹോദരനും ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ച് ഡ്രിപ് നല്‍കിയിരുന്നു.ഇന്ന് ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിലെ ചില പരാമര്‍ശങ്ങള്‍ തങ്ങളെ അപമാനിക്കുന്നതാണെന്ന് ജിഷ്ണുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

Advertisement