എഡിറ്റര്‍
എഡിറ്റര്‍
ലോട്ടറിക്കേസില്‍ സര്‍ക്കാറിന് വീഴ്ച്ച പറ്റി: വി.ഡി സതീശന്‍
എഡിറ്റര്‍
Tuesday 19th November 2013 3:29pm

v.d-satheeshan

തിരുവനന്തപുരം: ലോട്ടറിക്കേസില്‍ സര്‍ക്കാറിനും പാലക്കാട് നഗരസഭയ്ക്കും വീഴ്ച്ച പറ്റിയെന്ന് വി.ഡി സതീശന്‍.

സാന്റിയാഗോ മാര്‍ട്ടിന് ഇടതുപക്ഷം ലോട്ടറി തുടങ്ങാന്‍ അനുമതി നല്‍കിയത് വീഴ്ച്ചയാണ്. ഇടതുപക്ഷം പിന്തുടര്‍ന്ന തെറ്റായ നിലപാട് ഈ സര്‍ക്കാരും ആവര്‍ത്തിച്ചുവെന്നും സതീശന്‍ പറഞ്ഞു.

സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയ്ക്ക് പാലക്കാട് നഗരസഭ ലോട്ടറി ലൈസന്‍സ് നല്‍കിയ നടപടി ഏറെ വിവാദമുണ്ടാക്കിയിരുന്നു.

അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവാണെന്ന് കാണിച്ച് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും നഗരസഭ സ്വീകരിച്ചിരുന്നു.

പാലക്കാട് നഗരസഭാ അതിര്‍ത്തിയില്‍ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വില്‍പ്പന നടത്താനാണ് ലൈസന്‍സ് അനുവദിച്ചിരുന്നത്.

മുമ്പ് സിക്കിം ഭൂട്ടാന്‍ വ്യാജ ലോട്ടറി ടിക്കറ്റ് റെയ്ഡിന്റെ സമയത്ത് ദുരൂഹമായി കത്തി നശിച്ച കെട്ടിടത്തില്‍ തന്നെയാണ് പുതിയ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്.

സിക്കിം ഭൂട്ടാന്‍ ലോട്ടറി വില്‍പ്പനയില്‍ കേരളത്തില്‍ നിന്ന് 5000 കോടി രൂപയിലേറെ മാര്‍ട്ടിന്‍ തട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വെളിയിലായതോടെയാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ പുറത്താക്കിയത്.

വിവിധ സി.ബി.ഐ കേസുകളില്‍ ഏറെക്കാലം ജയിലിലായിരുന്നു മാര്‍ട്ടിന്‍.

Advertisement