എഡിറ്റര്‍
എഡിറ്റര്‍
ദേശസുരക്ഷയുടെ പേരു പറഞ്ഞ് കൊളീജിയം നിര്‍ദേശിച്ച ജഡ്ജിമാരെ കേന്ദ്രസര്‍ക്കാറിന് തള്ളാം: മാര്‍ഗരേഖയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം
എഡിറ്റര്‍
Tuesday 21st March 2017 12:44pm

ന്യൂദല്‍ഹി: ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ദേശസുരക്ഷ കാര്യം പറഞ്ഞ് കൊളീജിയം നിര്‍ദേശിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ കേന്ദ്രസര്‍ക്കാറിന് തള്ളാമെന്ന മാനദണ്ഡം ഉള്‍പ്പെടുത്തിയാണ് സുപ്രീം കോടതി നടപടിക്രമങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് സുപ്രീം കോടതി അംഗീകരിച്ച മാര്‍ഗരേഖ കേന്ദ്രസര്‍ക്കാറിന് അയച്ചെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ അറിയിച്ചു. 17മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇത്തരമൊരു ചട്ടം ഉള്‍പ്പെടുത്തി മെമ്മോറാണ്ടത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്.


Also Read: ഇറോം ശര്‍മ്മിളയെ ആഘോഷിക്കുന്നവരോട് ചില ചോദ്യങ്ങള്‍


ജഡ്ജിമാരായി നിര്‍ദേശിക്കപ്പെട്ടവരെ ദേശീയ സുരക്ഷയുടെ കാര്യം പറഞ്ഞ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കുന്ന ചട്ടത്തോട് ശക്തമായ എതിര്‍പ്പു നിലനിന്നിരുന്നു. ഈ ചട്ടമുള്‍പ്പെടുത്തിയാല്‍ മാര്‍ഗരേഖയ്ക്ക് അംഗീകാരം നല്‍കില്ലെന്ന നിലപാടിലായിരുന്നു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍.

ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മുതല്‍ ഇക്കാര്യം തീരുമാനമാകാതെ കിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ച് സുപ്രീം കോടതി ജഡ്ജിമാരുടെയും 500ഹൈക്കോടതി ജഡ്ജിമാരുടെ നിയമം സ്തംഭിച്ചിരുന്നു.

‘മാര്‍ഗരേഖയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇനിമുതല്‍ ഒഴിവുള്ള ജഡ്ജിമാരുടെ സീറ്റിലേക്ക് നിയമനം തുടങ്ങാം. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പോസ്റ്റ് വര്‍ധിപ്പിക്കേണ്ട ആവശ്യകതയുമുണ്ട്. നിലവിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.’ കേഹാര്‍ പറഞ്ഞു.

Advertisement