Categories

വി.എസ് തടഞ്ഞ വിവാദ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ അനുമതി

sky-city-cochi

തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ച്യുതാനന്ദന്‍ ഇടപെട്ട് തടഞ്ഞ കൊച്ചി ആകാശ നഗരം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി. ഡിസംബര്‍ ആദ്യവാരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തുവെങ്കിലും ഇക്കാര്യം രഹസ്യമാക്കിവെച്ചിരിക്കയാണ്.

കൊച്ചി കേന്ദ്രമായ യശോറാം ഡവലപ്പേഴ്‌സ് മുന്നോട്ടുവെച്ച സ്‌കൈ സിറ്റി പദ്ധതിക്ക് ഡിസംബര്‍ ഒന്‍പതിന് വ്യവസായ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ ഉത്തരവും ഇറക്കി. 11 നിബന്ധനകളോടെ പദ്ധതിക്ക് അനുമതി നല്‍കുന്നുവെന്നാണ് വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്. പദ്ധതിയില്‍ 11% സൗജന്യ ഓഹരി സര്‍ക്കാറിന് ലഭിക്കുന്നതിന് പകരമായി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനായി കായലോരം സ്വകാര്യ കമ്പനിക്ക് കൈമാറും. ഫ്‌ളൈ ഓവറിനുള്ള തൂണുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കും. ഇതിന് പ്രത്യേക തുക എന്തെങ്കിലും ഈടാക്കുമോയെന്ന കാര്യം വ്യക്തമല്ല.

15% ഓഹരി വിശാല കൊച്ചി വികസന അതോറിറ്റി, ഗോശ്രീ ഐലന്‍ഡ് വികസന അതോറിറ്റി, കൊച്ചിന്‍ കോര്‍പ്പറേഷന്‍, മറ്റു തദ്ദേശസ്ഥാപനങ്ങള്‍, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, ഇന്‍കല്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തുടങ്ങി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കും. 23% ഓഹരി പൊതുജനങ്ങള്‍ക്ക് കൈമാറും. ആദ്യഘട്ടത്തില്‍ കൊച്ചി മേഖലയിലെ ചെറുകിട നിക്ഷേപകരെ ഇതിനായി പരിഗണിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ശേഷിക്കുന്ന 51% ഓഹരി യശോറാം ഇന്‍ഫ്രാ ഡെവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിനാണ്. സമയബന്ധിതമായി പദ്ധതി നടപ്പാക്കാന്‍ ഏകജാലകം വഴി മറ്റ് അനുമതികളെല്ലാം നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തന്നെ വിഗദ്ധ സമിതിയെ നിയോഗിക്കും. വരുമാനത്തിന്റെ ഒരു ഭാഗം പരിസ്ഥിതി സംരക്ഷണത്തിന് നീക്കിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

42 മീറ്റര്‍ വീതിയില്‍ പാലം പണിയുമ്പോള്‍ ഒന്നരലക്ഷം അടി വിസ്തൃതിയില്‍ കായല്‍ മറയ്ക്കപ്പെടും. പാത്തിനു മുകളില്‍ മൂന്ന് നില ഷോപ്പിംഗ് കോംപ്ലെക്‌സ്, റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, മള്‍ട്ടിപ്ലക്‌സ് തിയ്യേറ്ററുകള്‍, റസ്‌റ്റോറന്റ്, ഹോട്ടല്‍, ജ്വല്ലറി, സൂപ്പര്‍മാര്‍ക്കറ്റ്, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, ഐ.ടി അധിഷ്ഠിത സംരംഭങ്ങള്‍, ബേങ്കിംഗ്, ബേങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് സംവിധാനമൊരുക്കും.

തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയില്‍ വരുന്ന പ്രദേശത്താണ് പദ്ധതി നിര്‍ദേശിച്ചിരിക്കുന്നത്. വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് മുന്‍സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കുന്നത് തടഞ്ഞത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചു. കേന്ദ്ര തീരദേശ പരിപാലന അതോറിറ്റിയുടെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ചൂണ്ടിക്കാട്ടി പരിസ്ഥിതി മന്ത്രാലയത്തില്‍ ഇതിനായി സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്.

2007ലാണ് യശോറാം ഡെവലപ്പേഴ്‌സ് സര്‍ക്കാറിന് മുന്നില്‍ സ്‌കൈസിറ്റി പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചത്. 2007 ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ച്യുതാനന്ദന്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു. പദ്ധഥിക്ക് അനുമതി നല്‍കാനാവില്ലെന്ന് തീരദേശ പരിപാലന അതോറിറ്റിയും തീരുമാനമെടുക്കുകയായിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത് വിവാദമായിരുന്നു.

Malayalam news

Kerala news in Kerala


Malayalam News

Kerala News In English

2 Responses to “വി.എസ് തടഞ്ഞ വിവാദ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ അനുമതി”

 1. ശുംഭന്‍

  ചങ്ങാതിമാരേ, നമ്മുടെ പതിവ് ആയുധം “എതിര്‍പ്പ്” എടുത്തു പ്രയോഗിക്കുന്നതിനു മുന്‍പ് ഒരു നാല് വട്ടം ചിന്തിക്കണേ. പരിസ്ഥിതി, സ്വകാര്യം തുടങ്ങിയ സ്ഥിരം പടക്കോപ്പുകള്‍ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. നഷ്ടപ്പെടുന്നത് തിരിച്ചു പിടിക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. വികസന-പരിഷ്കാര സംബന്ധമായ കാര്യങ്ങളില്‍ രാഷ്ട്രീയ നിറം പൂശാതിരിക്കുക. നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഒന്ന് നോക്കുന്നതില്‍ അപകര്‍ഷത തോന്നേണ്ട കാര്യവുമില്ല.

 2. MANJU MANOJ.

  ഭാഗ്യം,
  99 വര്‍ഷമായത്…….

  999 വര്ഷം ആയില്ലല്ലോ,????
  മുല്ലപെരിയാര്‍ പോലെ…….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.