ന്യൂദല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളേക്കാള്‍ ചൈനീസ് ഉല്പന്നങ്ങള്‍ക്ക് വില കുറയുന്നത് എന്താണെന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ നിലവിലുള്ള അവ്യക്തമായ സബ്‌സിഡി സമ്പ്രദായം കാരണമാണെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

‘ ചൈനയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് വില കുറവാണെന്നതിന് പ്രധാന കാരണം ചൈനയിലെ അവ്യക്തമായ സബ്‌സിഡി ഭരണരീതിയും അടിസ്ഥാന വില തെറ്റായി അവതരിപ്പിക്കുന്നതുമാണ്.’ എം.എസ്.എം.ഇ മന്ത്രി ഹരിഭായ് പാര്‍തിഭായ് ചൗധരി ലോക്‌സഭയെ അറിയിച്ചു.


Also Read: ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലീങ്ങളും ഹിന്ദുവംശജരെന്ന് ബി.ജെ.പി എം.പി പാര്‍ലമെന്റില്‍


കൃത്യസയമത്തു ലഭിക്കുന്ന വായ്പ, സാങ്കേതിക വിദ്യകളുടെ സഹായം, അടിസ്ഥാന സൗകര്യം, മാര്‍ക്കറ്റിന്റെ ലഭ്യത, ഉല്പന്നങ്ങളുടെ ഗുണനിലവാരം എന്നീ ഘടകങ്ങളാണ് ചെറുകിട, ഇടത്തരം, കുടില്‍ സംരംഭങ്ങളുടെ വളര്‍ച്ചയേയും അതിജീവനത്തേയും നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബാഹ്യ, ആന്തരിക ഉറവിടങ്ങള്‍ക്കിടയിലെ മത്സരവും ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള മത്സരവും മറ്റു ഘടകങ്ങളാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.