Administrator
Administrator
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ധാരണയിലെത്തി
Administrator
Sunday 28th August 2011 8:54am

doctors-strikeതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി ഫീസും സീറ്റും സംബന്ധിച്ച് സര്‍ക്കാര്‍ ധാരണയിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നേരത്തെയുണ്ടാക്കിയ കരാര്‍ പുനസ്ഥാപിക്കാന്‍ ഇന്നലെ രാത്രിയോടെ ആരോഗ്യമന്ത്രി അടൂര്‍പ്രകാശും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് 20 സീറ്റുകളില്‍ 25000 രൂപയാണ് ഫീസ്. കമ്മ്യൂണിറ്റി ക്വാട്ടയിലെ 15 സീറ്റിലും ജനറല്‍ സീറ്റിലെ 10 സീറ്റിലും 1,38,000 രൂപയാണ് ഫീസ്. അഞ്ച് ശതമാനം വരുന്ന എസ്.സി, എസ്.ടി സീറ്റുകളില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മറ്റി നിശ്ചയിക്കുന്ന തുകയായിരിക്കും ഫീസ്. മാനേജ്‌മെന്റ് സീറ്റുകളില്‍ 5,95,000 രൂപയും പതിനഞ്ച് ശതമാനം എന്‍. ആര്‍.ഐ സീറ്റില്‍ ഒമ്പത് ലക്ഷം രൂപയായിരിക്കും ഫീസ്.

സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനിലുള്ള പതിനൊന്ന കോളേജുകളൂമായാണ് സര്‍ക്കാര്‍ ധാരണയിലെത്തിയത്. കരാര്‍ ഇന്നോ നാളെയോ ഒപ്പ് വയ്ക്കുമെന്നും, പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

Advertisement