തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ 14 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണുള്ളത്.

വാഹനത്തിന്റെ ഡ്രൈവര്‍ ,കുട്ടികളുടെ വിവരം എന്നിവ സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഇത് തൊട്ടടുത്തുള്ള പോലീസ് സേ്റ്റഷനില്‍ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ െ്രെഡവിംഗില്‍ പത്തുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

ദൈനംദിനകാര്യങ്ങള്‍ നോക്കാന്‍ ഒരു അധ്യാപകനെ ചുമതലപ്പെടുത്തണം. അതത് സ്‌കൂളുകളിലെ പധാന അധ്യാപകന്‍ എല്ലാത്തിന്റെയും മേല്‍നോട്ടം വഹിക്കണം. ഇത് കീടാതെ കുട്ടികള്‍ക്ക് ട്രാഫിക് പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട് .