തിരുവനന്തപുരം: നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനം. നോട്ട് അസാധുവാക്കല്‍ കേരളത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ റവന്യു വരുമാനത്തെ ബാധിച്ചെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.

തിടുക്കപ്പെട്ട് എടുത്ത തീരുമാനം സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറച്ചു. ഇത് സാധാരണ നിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. അതിനിടെ, പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

അഴിമതിക്കെതിരായ പോരാട്ടത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്നും സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനഃസ്ഥാപിക്കും, താലൂക്ക് തലത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കും, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും, മാലിന്യ മുക്ത, ഹരിത, കാര്‍ഷിക കേരളത്തില്‍ ഹരിത കേരളം പദ്ധതി, 4000 കോടിയുടെ പദ്ധതികള്‍ കിഫ്ബി വഴി നടത്തും, സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കും, ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര സഹായനിധി നെറ്റ് കോര്‍ ബാങ്കിങ് വഴി പെന്‍ഷന്‍ വിതരണം വേഗത്തിലാക്കും തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. അതിനെ തടയാനുളള നിരവധി പദ്ധതികള്‍ കൊണ്ടുവരും. കുടിവെള്ളം എത്തിക്കുന്നതിന് പ്രത്യേക പരിപാടികള്‍ നടപ്പിലാക്കുമെന്നും അദേഹം പ്രസംഗത്തില്‍ പറഞ്ഞു. ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ തിരിച്ചെത്തുന്ന അവസ്ഥ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു.

പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രനിയമം കൊണ്ടുവരും,100 സ്‌കൂളുകളെ രാജ്യാന്തര തലത്തിലെത്തിക്കുന്നതിന് പദ്ധതി,

വ്യാവസായിക ഉല്‍പാദനത്തില്‍ കുറവുണ്ടായി, റബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി എടുക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. ക്ലാസ് മുറികള്‍ ഡിജിറ്റലാക്കും, ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാന്‍ ആര്‍ദ്രം പദ്ധതി കൊണ്ടുവരും.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ ഗുണനിലവാരം ഉയര്‍ത്തും, ആറ് മേഖലകള്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും.

4.32 ലക്ഷം വീടുകള്‍ ഭവനരഹിതര്‍ക്ക് നിര്‍മിച്ചുകൊടുക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ പറഞ്ഞു.

അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കും, അഞ്ചു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും, ദേശീയപാത വികസനം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. കുടിവെള്ള പ്രശ്‌നം നേരിടാന്‍ കലക്ടര്‍മാര്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.