എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷത്തിന്റെ സമരം മുതലെടുപ്പിനുള്ള ഹീനമായ രാഷ്ട്രീയ തന്ത്രം: ഗവര്‍ണര്‍
എഡിറ്റര്‍
Friday 3rd January 2014 11:32am

assembly

തിരുവനന്തപുരം: പ്രതിപക്ഷത്തിന് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ അന്തസ് വിടുന്നതായി സ്പീക്കര്‍ പറഞ്ഞു.

മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പല സമരങ്ങളും പല സമരങ്ങളും പരിധി വിട്ടു. സമരങ്ങള്‍ പലപ്പോഴും ജീവന് ഭീഷണിയായിരുന്നെന്നും സ്പീക്കര്‍ പറഞ്ഞു.

നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിലേക്ക് നയിക്കും. മുതലെടുപ്പിനുള്ള ഹീനമായ രാഷ്ട്രീയ തന്ത്രമായി പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ മാറിപ്പോയെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

പതിമൂന്നാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിനിടെയായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ തുടങ്ങിയത്. പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.

സോളാര്‍ തട്ടിപ്പ്, പാചകവാതക വില വര്‍ധന എന്നീ വിഷയങ്ങളിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഗവര്‍ണര്‍ സംസാരിച്ചുകൊണ്ടിരിക്കെ തന്നെയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്.

Advertisement