തിരുവനന്തപുരം: പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം പകരത്തിന് പകരമെന്ന് കേരള ഗവര്‍ണര്‍ പി.സദാശിവം. കണ്ണൂരില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ശേഖരിച്ച ഗവര്‍ണര്‍ തെളിവുകള്‍ നിരത്തിയാണ് തന്റെ വാദം ഉന്നയിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും തുല്യ പങ്കാളിത്തമുണ്ടെന്നാണ് ഗവര്‍ണറുടെ വാദം


Also read ‘ദാ ഇടിച്ചു.. ഇടിച്ചു.. ഹൂ.. ഇല്ല’; റണ്‍സിനായ് ഓടുന്നതിനിടെ കോഹ്‌ലിയും ഗെയ്‌ലും കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ


എന്നാല്‍ ഗവര്‍ണറുടെ നിലപാട് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഞങ്ങളെയും സി.പി.ഐഎമ്മിനൊപ്പം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദം. കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ച ഗവര്‍ണര്‍ തങ്ങള്‍ക്കനുകൂലമയ് നിലപാടെടുക്കാത്തതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിക്കുന്നത്.

നേരത്തെ ബി.ജെ.പി കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വിവരമറിഞ്ഞപ്പോള്‍ തന്നെ ഗവര്‍ണര്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക തയ്യാറാക്കി വെച്ചിരുന്നു. സംഘത്തെ ഗവര്‍ണര്‍ ഈ പട്ടിക കാണിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ പ്രശ്നങ്ങളുടെ പേരില്‍ മൂന്നാം തവണയാണ് ബി.ജെ.പി സംഘം ഗവര്‍ണറെ കാണുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നടപ്പാക്കണമെന്ന ആവിശ്യത്തോട് ഗവര്‍ണര്‍ക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Dont miss ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ


രാഷ്ട്രീയ കൊലപാതങ്ങള്‍ തങ്ങളുടെ വളര്‍ച്ചക്കുള്ള വളമാക്കി മാറ്റുകയാണ് ബി.ജെ.പി ചെയ്യുന്നത്. കേരളത്തിലെത്തുന്ന കേന്ദ്ര നേതാക്കളേടെല്ലാം സി.പി.ഐ.എമ്മിനെതിരെയും പിണറായി വിജയനെതിരെയും ശബ്ദിക്കാന്‍ ഇവര്‍ ആവിശ്യപ്പെടുന്നുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജൂണ്‍ രണ്ടിന് കേരളത്തിലെത്തുന്നത് വരെ ഈ പ്രശ്നം കത്തിക്കാനാവും ബി.ജെ.പിയുടെ ശ്രമം