കൊച്ചി: ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ സി.പി.ഐ.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പോലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വളപട്ടണം സിഐ യു.പ്രേമനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസില്‍ പതിമൂന്നാം പ്രതി ദിനേശന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ നീക്കം. സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാന്‍, ടി.വി രാജേഷ് എംഎല്‍എ, പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യത്തിനായി പ്രതികള്‍ അപേക്ഷ സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.