എഡിറ്റര്‍
എഡിറ്റര്‍
2ജി സ്‌പെക്ട്രം. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിവ്യൂ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനമായി
എഡിറ്റര്‍
Wednesday 9th May 2012 9:43am

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസിലെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിവ്യൂ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനമായി. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലത്തിലൂടെ മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. ഇതു സംബന്ധിച്ച് മെയ് പത്തിന് പരാതി പിന്‍വലിക്കുമെന്ന് കാണിച്ച് സ്വകാര്യ കമ്പനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. 2012 ഫെബ്രുവരി 2ലെ വിധിയെ റിവ്യൂ ചെയ്യാനാണ് പരാതി നല്‍കിയിരുന്നത്. ലേലം ചെയ്യാതെ 2008ല്‍ അന്നത്തെ ടെലികോം മന്ത്രി രാജ നല്‍കിയ ലൈസെന്‍സുകള്‍ റദ്ദാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ ആണ് റിവ്യൂ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി സര്‍ക്കാര്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ മാസം സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിച്ചെങ്കിലും വാദം കേള്‍ക്കന്‍ തയ്യാറായിരുന്നില്ല. ഹര്‍ജി ഫയല്‍ ചെയ്തതിന് ശേഷം സര്‍ക്കാര്‍ ലേലവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷമാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

 

Malayalam news

Kerala news in English

Advertisement