പനാജി: ഗോവയിലെ പൊതുസ്ഥലങ്ങളിലെ മദ്യപാനം സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു. പൊതുസ്ഥലങ്ങളില്‍ മദ്യപാനികളുടെ ശല്യം വര്‍ദ്ദിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം. നിരോധനം സംബന്ധിച്ച് എക്സൈസ് വകുപ്പില്‍ ഉടന്‍ ഭേദഗതി വരുത്തുമെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
‘പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഒക്ടോബര്‍ അവസാനത്തോടെ പുറപ്പെടുവിക്കും. ഇതിനായി നിലവിലുള്ള നിയമം ഭേദഗതി ചെയ്യും, ‘അദ്ദേഹം പറഞ്ഞു.


Also read കുട്ടികളെ പീഡിപ്പിച്ചതിന് കേസെടുക്കുമെന്ന് യു.എസ് ഉത്തരവിട്ടതിനു പിന്നാലെ പുരോഹിതനെ തിരിച്ചുവിളിച്ച് വത്തിക്കാന്‍


1964 ഗോവ, ദാമന്‍, ദിയു എകൈ്‌സസ് ആക്ട് പ്രകാരമാണ് ഗോവയില്‍ നിലവില്‍ മദ്യശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.