മുംബൈ: അനധികൃതമായി വിദേശ കറന്‍സികള്‍ കൈവശം വച്ചതിന് ഗോവ വിദ്യാഭ്യാസ മന്ത്രിയെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റഡിയിലെടുത്തു. മന്ത്രി അറ്റാനാസിയോ മൊന്‍സറേറ്റാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മൊന്‍സറേറ്റിനെ കസ്റ്റംസ് ഓഫീസര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ദുബായ് യിലേക്ക് പോകുകയായിരുന്നു ഇയാള്‍. പ്രായപൂര്‍ത്തിയാക്കാത്ത ജര്‍മന്‍ പെണ്‍കുട്ടിയ മാനഭംഗപ്പെടുത്തിയതിന് രണ്ട് വര്‍ഷം മുന്‍പ് ഇയാളുടെ മകനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ അനധികൃതമായി വിദേശകറന്‍സികള്‍ കൈവശം വച്ചതിന് പാക്കിസ്ഥാനി ഗായകന്‍ റാഹത്ത് ഫെച്ച് അലിഖാനെയും സംഘത്തെയും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റുചെയ്തിരുന്നു.