എഡിറ്റര്‍
എഡിറ്റര്‍
സംവിധായകര്‍ക്കെതിരെ തുറന്നടിച്ച് ഗൗതമി
എഡിറ്റര്‍
Monday 6th January 2014 9:58pm

gouthami

ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ ഉത്തമ ഉദാഹരണമായിരുന്നു ഗൗതമി. തെന്നിന്ത്യയൊട്ടാകെ മികച്ച വേഷങ്ങളിലൂടെ പ്രേഷകമനസ്സുകളെ കയ്യിലെടുത്ത ഗൗതമി പുതിയകാല സംവിധായകര്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ്.

ഇന്നത്തെ സിനിമസംവിധായകര്‍ സിനിമ നിര്‍മ്മിക്കുന്നത് ബിസിനസ് ലാഭത്തിനു വേണ്ടി കണക്കുകൂട്ടിയാണ് അല്ലാതെ എങ്ങനെ കഥ പറയാം എന്നതിലല്ലെന്നാണ് ഗൗതമിയുടെ ആരോപണം.

സിനിമയുടെ വ്യത്യസ്ത ആശയങ്ങളെക്കുറിച്ച് വിവധ തലമുറകളിലെ സംവിധായകരും അഭിനേതാക്കളും പങ്കെടുത്ത ഒരു ടിവി ഷോയില്‍ വച്ചാണ് പരാമര്‍ശം.

സിനിമ ഒരു നല്ല ബിസിനസ് ആവാം എന്നാല്‍ ഒരു സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ സംവിധായകന്റെ മനസില്‍ ആദ്യം ഉണ്ടാവേണ്ടത് താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന രീതിയിലാണോ കഥയുടെ സ്‌ക്രിപ്റ്റ് എന്നാവണം.

അല്ലാതെ ആ കഥയിലൂടെ എങ്ങനെ ലാഭമുണ്ടാക്കാം എന്നാവരുതെന്നും ഗൗതമി പറഞ്ഞു. സംവിധായകരില്‍ നിന്ന് കഥ പറച്ചില്‍ പതുക്കെ ഇല്ലാതാവുകയാണെന്നും അവര്‍ ആശങ്കപ്പെട്ടു.

Advertisement