എഡിറ്റര്‍
എഡിറ്റര്‍
ഗൗതമും സൂര്യയും വീണ്ടും വരുന്നു
എഡിറ്റര്‍
Thursday 14th June 2012 2:54pm

‘കാക’, ‘വാരണം ആയിരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കോളീവുഡ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു. ‘തുപ്പാരിയും ആനന്ദ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഗൗതം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിനു പുറമേ മറ്റു ഭാഷകളില്‍ എടുക്കാനും പദ്ധതിയുണ്ട്.

ഗൗതം മേനോന്‍ അജിത്തിനെ മനസ്സില്‍ കണ്ടെഴുതിയ  ത്രില്ലറാണ് സൂര്യയെ നായകനാക്കി എടുക്കുന്നതെന്നും കോളീവുഡില്‍ സംസാരമുണ്ട്.

വിജയെ നായകനാക്കി ഗൗതം സംവിധാനം ചെയ്യുന്ന ‘യോഹന്നാ’ന് ശേഷമായിരിക്കും പുതിയ പ്രൊജക്ട് എന്നറിയുന്നു. സൂപ്പര്‍ ഹിറ്റായ സിങ്കത്തിന്റെ രണ്ടാം പതിപ്പിന്റെ തിരക്കിലാണ് ഇപ്പോള്‍ സൂര്യ.

Advertisement