തിരുവനന്തപുരം: അഞ്ച് സീറ്റ് ലഭിച്ചില്ലെങ്കില്‍ യു.ഡി.എഫുമായി തെറ്റിപ്പിരിയുമെന്ന് കെ.ആര്‍ ഗൗരിയമ്മ. തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.

തിരുവനന്തപുരത്തു നടന്ന പ്രത്യേക യോഗത്തിലാണ് ജെ.എസ്.എസ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഞ്ച് സീറ്റ് ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിയേണ്ടിവരും. എത്ര സീറ്റ് ലഭിക്കുമെന്ന് വ്യക്തമായശേഷം ഏതെല്ലാം സീറ്റില്‍ മല്‍സരിക്കുമെന്ന കാര്യം വ്യക്തമാക്കാമെന്നും ഗൗരിയമ്മ പറയുന്നു.