എഡിറ്റര്‍
എഡിറ്റര്‍
ഗൗരിയമ്മയുടെ അത്ര അഹങ്കാരം മന്ത്രിമാര്‍ക്കില്ല: എം.എം ഹസന്‍
എഡിറ്റര്‍
Saturday 25th January 2014 1:04pm

m.m-hassan

തിരുവനന്തപുരം: ഗൗരിയമ്മയുടെയത്ര അഹങ്കാരം മന്ത്രിമാര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍.

ഗൗരിയമ്മയെ ആരും മുന്നണിയില്‍ പിടിച്ചു നിര്‍ത്തുന്നില്ലെന്നും അവര്‍ തുടരുകയാണ്, വേണമെങ്കില്‍ അവര്‍ക്ക് മുന്നണി വിടാമെന്നും എം.എം ഹസന്‍ പറഞ്ഞു.

ആലപ്പുഴയില്‍ നടക്കുന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍ അഹങ്കാരികളാണെന്ന് പരാമര്‍ശിച്ചിരുന്നു.

ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു എം.എം ഹസന്‍. ജെ.എസ്.എസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും തെറ്റാണ്.

അവര്‍ പറയുന്നതു പോലെ യു.ഡി.എഫില്‍ തമ്മിലടിയില്ല. ജെ.എസ്.എസില്‍ തമ്മിലടിയുണ്ടോ എന്ന കാര്യം അറിയില്ല- ഹസന്‍ പറഞ്ഞു.

ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഗൗരിയമ്മയും ജെ.എസ്.എസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുമെല്ലാം യു.ഡി.എഫിനെതിരായ പല പരാമര്‍ശങ്ങളുമുണ്ടായിരുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമെല്ലാം സമ്മേളനത്തില്‍ ഗൗരിയമ്മ അഭിപ്രായപ്പെട്ടിരുന്നു.

Advertisement