Categories

കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു: ഗൗരിയമ്മ

ആലപ്പുഴ: 2003ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലേറാതിരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസിനെതിരെ നിലപാടെടുക്കുന്നവര്‍ ഇക്കാര്യം മറക്കരുതെന്നും ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവയൊണ് കേരള രാഷ്ട്രീയത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഈ വെളിപ്പെടുത്തല്‍ ഗൗരിയമ്മ നടത്തിയത്.

അന്നത്തെ ജെ.എസ്.എസ് പ്രസിഡന്റ് രാജന്‍ബാബുവിനെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായി സമീപിച്ചതെന്നും പണം വാഗ്ദാനം ചെയ്തതെന്നും അവര്‍ പറഞ്ഞു. അന്ന് രാജന്‍ബാബുവിനെ മന്ത്രിയാക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടി ഇത് നിരസിക്കുകയായിരുന്നു. ഇക്കാര്യം എല്ലാവരും ഓര്‍ക്കണം. ഐക്യത്തോടെയാണെങ്കില്‍ പാര്‍ട്ടിയും ഐക്യത്തിനൊപ്പം നില്‍ക്കും അല്ലാതിരുന്നാല്‍ മറ്റ് വഴികള്‍ തേടും.

നാല് എം.എല്‍.എമാരായിരുന്നു അന്ന് ജെ.എസ്.എസിനുണ്ടായിരുന്നത്.

ആലപ്പുഴയില്‍ ജെ.എസ്.എസ് മത്സരിക്കുന്ന ആറു സീറ്റുകളില്‍ നാലു സീറ്റുകളിലും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ പലരും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ജെ.എസ്.എസ് നേതൃ യോഗം ചേര്‍ന്നത്.

തിന്‍ഫു: ലോട്ടറി ബിസിനസ് അധാര്‍മ്മികമാണെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്മെ തിന്‍ലി. ഭൂട്ടാന്‍ ലോട്ടറി മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി കരാറൊപ്പിട്ടത് തന്റെ ഭരണകാലത്തല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറി സംബന്ധിച്ച് വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗൗരിയമ്മ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.