എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്ക് നാണമില്ലെങ്കില്‍ അധികാരത്തില്‍ തുടരാം: ഗൗരിയമ്മ
എഡിറ്റര്‍
Sunday 30th March 2014 12:48pm

gouriyamma.

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ രംഗത്ത്.

മുഖ്യമന്ത്രി ഉടന്‍ രാജി വയ്ക്കണമെന്നും നാണമില്ലെങ്കില്‍ മാത്രം അധികാരത്തില്‍ തുടരാമെന്നും ഗൗരിയമ്മ പറഞ്ഞു.

വേറൊരു മുഖ്യമന്ത്രിക്കും കോടതിയില്‍  നിന്ന് ഇത്ര രൂക്ഷമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും ഗൗരിയമ്മ കൊച്ചിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്നും ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Advertisement