Categories

ജെ എ­സ് എ­സി­നെ കോണ്‍­ഗ്ര­സ് കാ­ലു­വാ­രുന്നു: ഗൗ­രിയ­മ്മ

ആലപ്പു­ഴ: ജെ എ­സ് എ­സി­നെ കോണ്‍­ഗ്ര­സ് സ്ഥി­ര­മാ­യി കാ­ലു­വാ­രു­ക­യാ­ണെന്ന് കെ ആര്‍­ ഗൗ­രിയമ്മ. ഐ­ക്യ­മു­ണ്ടാ­ക്കു­ക­യാ­ണ് ല­ക്ഷ്യ­മെ­ങ്കില്‍ അ­തി­ന് ശ്ര­മി­ക്ക­ണ­മെന്നും അല്ലാ­തെ കാ­ലു­വാ­രു­ക­യല്ല ചെ­യ്യേ­ണ്ട­തെന്നും ഗൗ­രി­യ­മ്മ അ­ഭി­പ്രാ­യ­പ്പെ­ട്ടു.

കോണ്‍­ഗ്ര­സി­നെ­തി­രെ താന്‍ പഞ്ഞത് ജെ എസ് എസ് സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനങ്ങളാണ്. പാര്‍­ട്ടി തീ­രു­മാനം യു ഡി എഫിലല്ല ആദ്യം പ­റ­യേ­ണ്ടത്. ജെ എ­സ് എ­സി­ന് മാ­ത്രമല്ല, ലീ­ഗിനും കേ­രള കോണ്‍­ഗ്ര­സി­നും ഈ പ­രാ­തി­യുണ്ട്. ഈ പ­രാതി മു­ന്ന­ണി­യില്‍ പ­ലവ­ട്ടം ഉ­ന്ന­യിച്ചി­ട്ടും ഒ­രു കാ­ര്യ­വു­മു­ണ്ടാ­യി­ട്ടില്ല. ഘ­ട­ക­ക്ഷി­ക­ളു­ടെ സീ­റ്റു­ക­ളില്‍ ബ­ദല്‍ സ്ഥാ­നാര്‍­ഥിക­ളെ നിര്‍­ത്തി തോല്‍­പി­ക്കുന്ന പ­തിവ് ജെ എ­സ് എ­സി­നി­ല്ലെന്നും ഗൗ­രി­യ­മ്മ പ­റ­ഞ്ഞു.

അ­തി­നി­ടെ കോണ്‍­ഗ്ര­സി­നെ ദുര്‍­ബ്ബ­ല­പ്പെ­ടു­ത്താന്‍ ഘ­ട­ക­ക­ക്ഷിക­ളെ അ­നു­വ­ദി­ക്കു­ക­യി­ല്ലെ­ന്ന പ്ര­സ്­താ­വ­ന­യു­മാ­യി കെ പി സി സി പ്ര­സിഡന്റ് ര­മേ­ശ് ചെ­ന്നി­ത്ത­ല രം­ഗ­ത്തെത്തി. കോണ്‍­ഗ്ര­സി­ന് ഹാ­നി­ക­ര­മാ­കു­ന്ന ഒ­രു തീ­രു­മാ­നവും പ­ഞ്ചായ­ത്ത് തി­ര­ഞ്ഞെ­ടു­പ്പി­ല്‍ ഉ­ണ്ടാ­കി­ല്ലെന്നും യു ഡി എ­ഫ് അ­ധി­കാ­ര­ത്തില്‍ വ­ന്നാല്‍ കൂ­റു­മാ­റ്റ നി­രോ­ധ­ന നിയ­മം കൊ­ണ്ടു­വ­രു­മെന്നും ചെ­ന്നി­ത്ത­ല കൂ­ട്ടി­ച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.