എഡിറ്റര്‍
എഡിറ്റര്‍
മാന്യമായ സ്ഥാനം ലഭിച്ചാല്‍ എല്‍.ഡി.എഫിലേക്ക്: ഗൗരിയമ്മ
എഡിറ്റര്‍
Friday 7th March 2014 4:57pm

gouriyamma.

ആലപ്പുഴ: മാന്യമായ സ്ഥാനം ലഭിച്ചാല്‍ എല്‍.ഡി.എഫില്‍ ചേരാമെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.

എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഗൗരിയമ്മയുമായി ഫോണില്‍ സംസാരിച്ചു.

ഇത് സംബന്ധിച്ച് മൂന്ന ദിവസത്തിനകം ഗൗരിയമ്മയുടെ വസതിയില്‍ വെച്ച് വൈക്കം വിശ്വന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു.

കോണ്‍ഗ്രസുമായി ഉടലെടുത്ത പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ്, യു.ഡി.എഫ് വിടുകയായിരുന്നു.

അപ്പോള്‍ മുതല്‍ ഗൗരിയമ്മ എല്‍.ഡി.എഫിലേയ്ക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജെ.എസ്.എസ് പിളര്‍ന്നിരുന്നു. എന്നാല്‍ ഭൂരിപക്ഷം ഗൗരിയമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു.

Advertisement