എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചു: ഗൗരിയമ്മ
എഡിറ്റര്‍
Sunday 1st April 2012 4:30pm

ആലപ്പുഴ: രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചു വരികയാണെന്ന് ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൗരിയമ്മ. 1957 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ഗീയ സാമുദായിക കൂട്ടായ്മയാണ് ഇപ്പോഴുള്ളതെന്നും ഗൗരിയമ്മ പറഞ്ഞു.

ജാതി-മത-സാമുദായിക ശക്തികളുടെ ഇടപെടല്‍ യു.ഡി.എഫിനേയും ബാധിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് നേരിട്ടുള്ള പരിഹാരമാകുന്നില്ലെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്സിന്റെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് എസ്.എന്‍.ഡി.പിയാണെന്നും ഗൗരിയമ്മ പറഞ്ഞു.

Malayalam News

Kerala News in English

Advertisement