എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ കത്ത് ലഭിച്ചു: പ്രകാശ് കാരാട്ട്
എഡിറ്റര്‍
Monday 21st May 2012 2:00pm

ന്യൂദല്‍ഹി: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്. വാര്‍ത്താക്കുറിപ്പിലാണ് കാരാട്ട് ഈ കാര്യം അറിയിച്ചത്.

കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നെന്നും കാരാട്ടിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വി.എസിന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇന്ന് രാവിലെ സിതാറാം യെച്ചൂരിയും ബൃന്ദ കാരാട്ടും  മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നത്.

എന്നാല്‍ താന്‍ കത്തയച്ചിട്ടുണ്ടെന്ന് വി.എസിന്റെ സ്ഥിതീകരിച്ചതിനു ശേഷമാണ് കാരാട്ട് എഴുതി തയാറാക്കിയ നാലുവരി പ്രസ്താവനയിലൂടെ കത്ത് ലഭിച്ച കാര്യം അറിയിച്ചത്.

അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് നേതാക്കള്‍ ആരും തയ്യാറാകാത്തതിനാല്‍ ഇക്കാര്യം നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രചാരണമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. കേന്ദ്രനേതാക്കളും ഇക്കാര്യം മാധ്യമസൃഷ്ടിയാണെന്നാണ് പ്രതികരിച്ചത്.
പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിലും കൊലപാതക രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് , സംസ്ഥാന നേതൃത്വം ഉടച്ചു വാര്‍ക്കണം എന്നാവശ്യപ്പെട്ട് വി.എസ്. കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Advertisement