ഗുവാഹതി: ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന അബോധാവസ്ഥയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആസാമീസ് സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേത്രിയുമായ ഇന്ദിര ഗ്വാസാമിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഗുവഹാതി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗോസ്വാമിയെ സന്ദര്‍ശിച്ച ശേഷം ആസാമിലെ ആരോഗ്യമന്ത്രി ഡോ: ഹിമന്ത ബിശ്വാസ് ആണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 12നാണ് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന അബോധാവസ്ഥയിലായ നിലയില്‍ ഗോസ്വാമിയെ ഗുഹവാത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ഗുര്‍ഗാവിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നെങ്കിലും ജൂലൈയില്‍ വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തന്നെ തിരികെ കൊണ്ടു വന്നു. തുടര്‍ന്ന നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന അവരുടെ നില വീണ്ടും വഷളാവുകയായിരുന്നു.