എഡിറ്റര്‍
എഡിറ്റര്‍
ഒരേ മനസുള്ള രണ്ടു വ്യക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല : സാന്ദ്രാ തോമസ്
എഡിറ്റര്‍
Thursday 9th January 2014 1:07pm

sandra-and-vijay

സാന്ദ്രയും വിജയ് ബാബുവും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ പോകുന്നു എന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെയായി വന്നിരുന്നു.

എന്നാല്‍ തങ്ങളെ കുറിച്ചുള്ള ഈ അപവാദങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമേ സാധിക്കുള്ളൂ എന്നാണ് സാന്ദ്ര പറയുന്നത്.

ഒരേ മനസുള്ള രണ്ടു വ്യക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടോ എന്നാണ് സാന്ദ്ര ചോദിക്കുന്നത്.

എന്നേക്കാള്‍ പത്തുവയസിന് മൂത്തയാളാണ് വിജയ് സാര്‍. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന കല്യാണമാണ് അടുത്ത പ്രൊജക്ട്.

അതിന്റെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങളൊന്നിച്ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടു. അതിനുതാഴെ ‘വിജയ്ബാബുവിനും സാന്ദ്രയ്ക്കും കല്യാണം’ എന്ന് ക്യാപ്ഷനുമിട്ടു. അത് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ അതിനുതാഴെ ചേര്‍ത്ത വിശദമായ കുറിപ്പ് വായിച്ചാല്‍ ആ ധാരണകള്‍ മാറും.- സാന്ദ്ര പറയുന്നു.

െ്രെഫഡേ’ എന്ന സിനിമ ചെയ്തത് ഞാന്‍ ഒറ്റയ്ക്കായിരുന്നു. കലാപരമായും സാമ്പത്തികമായും അത് മികച്ച അഭിപ്രായം നേടുകയും ചെയ്തു.

അതിനും മുമ്പാണ് വിജയ് സാറിനെ പരിചയപ്പെട്ടത്. നല്ല സ്‌ക്രിപ്റ്റ് സെന്‍സുള്ള ആളാണ് വിജയ് സാര്‍.

വിജയിന്റെ സ്‌ക്രിപ്റ്റിംഗ് സൈഡും എന്റെ പ്രൊഡക്ഷന്‍ സൈഡും ഒന്നിച്ചാല്‍ നല്ല സിനിമാസംരംഭങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയാണ് ഞങ്ങളെ അടുപ്പിച്ചത്.

സ്‌ക്രിപ്റ്റ് സൈഡില്‍ ഞാനും പ്രൊഡക്ഷനില്‍ വിജയും ഇടപെടാറില്ല. പ്രൊഡക്ഷന്റെ എ ടു സെഡ് എനിക്കറിയാം. അവിടെ ഒരു നാരങ്ങാമിഠായി വാങ്ങിയാല്‍പോലും ഞാനറിയും.

സിനിമയുടെ കാര്യം വരുമ്പോള്‍ രണ്ടഭിപ്രായമാണ് ഞങ്ങള്‍ക്ക്. ആര്‍ട്ട് സൈഡിലൂടെയാണ് എന്റെ സഞ്ചാരം. വിജയ് കൊമേഴ്‌സ്യലായി ചിന്തിക്കുന്ന ആളാണ്. പൊതുവെ കഥയില്‍ രണ്ടുപേരും ഇന്‍വോള്‍വ് ചെയ്യാറുണ്ടെന്നും സാന്ദ്ര പറയുന്നു.

Advertisement