എഡിറ്റര്‍
എഡിറ്റര്‍
നിത്യയും ക്രിഷും പ്രണയത്തിലെന്ന്
എഡിറ്റര്‍
Thursday 2nd January 2014 2:45pm

nithya-and-krish

ഗോസിപ്പുകള്‍ എപ്പോള്‍ എവിടെ എങ്ങിനെ വരുമെന്ന് പറയാനാകില്ല. പ്രത്യേകിച്ച് സിനിമാ താരങ്ങളെ കുറിച്ച്. നായികയേയും നായകനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പൊലിപ്പിക്കുവാന്‍ ഏറെ പേര്‍ മുന്നിലുണ്ടാവുകയും ചെയ്യും.

ഇത്തവണ അത്തരമൊരു ഗോസിപ്പില്‍ എത്തിയിരിക്കുന്നത് നടി നിത്യാമേനോനാണ്. നിത്യ അഗാധമായ പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

നിത്യയുടെ പ്രണയനായകനായി ഇടംപിടിച്ചിരിക്കുന്നത് പഴയകാല നടി ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ ക്രിഷ് സത്താറാണ്. എന്നാല്‍ ഗോസിപ്പുകളെക്കുറിച്ച് നിത്യയും ക്രിഷും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമായ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ തമിഴ് റീമേക്കായ മാലിനി 22 പാളയംകോട്ടൈ എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

നായകനും നായികയും തമ്മിലുള്ള സൗഹൃദത്തെക്കാള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പാപ്പരാസികള്‍ പറയുന്നത്.

അതേസമയം ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളതെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Advertisement