മോസ്‌കോ: യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയ്ക്ക് കാരണം താനല്ലെന്ന് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്നു മിഖായേല്‍ ഗോര്‍ബച്ചേവ്. ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് എന്നീ നയങ്ങളാണ് യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിലയിരുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ആധുനിക വത്കരണവും അധികാര വികേന്ദ്രീകരണവും കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചത്. തന്റെ ശേഷം വന്ന ബോറിസ് യെല്‍സിന്റെ നയങ്ങളാണ് യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയ്ക്ക് കാരണം.

യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണം താനാണെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിക്കുന്ന പെരിസ്‌ട്രോയിക്ക നയമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറയുന്നു. റഷ്യയിലും മധ്യ-കിഴക്കന്‍ യൂറോപ്പിലും ജനാധിപത്യവും സ്വാതന്ത്ര്യവും കൊണ്ടുവരാനും ഈ നയങ്ങള്‍ക്കായെന്നും അദ്ദേഹം പറയുന്നു.

റഷ്യയില്‍ മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് അര്‍ത്ഥമാക്കുന്നത് റഷ്യയില്‍ യഥാര്‍ത്ഥ ജനാധിപത്യം വരാന്‍ പുതിയ ശ്രമങ്ങള്‍ വേണമെന്നാണെന്നും ഗോര്‍ബച്ചേവ് പറഞ്ഞു.