അമ്മയായ ശേഷം ഗോപിക മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു. ‘ഭാര്യ അത്ര പോരാ’ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായിട്ടാണ് ഗോപികയുടെ തിരിച്ച്‌വരവ്. ഗോപിക ജയറാമിനൊപ്പം അഭിനയിച്ച വെറുതേ അല്ല ഭാര്യയുടെ സംവിധായകനായ അക്കു അക്ബറും, തിരക്കഥാകൃത്തുമാണ് ഗോപികയുടെ  മടങ്ങിവരവിന് ആക്കം കൂട്ടിയത്.

Ads By Google

ശ്യാം ധര്‍മ്മനാണ് ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുന്നത്. സേതു മണ്ണാര്‍ക്കാട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ആന്റോ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. സായ് കുമാര്‍, അജ്ഞു വര്‍ഗീസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബാങ്ക ഉദ്ദ്യോഗസ്ഥയുടെ റോളിലാണ് പുതിയ ചിത്രത്തില്‍ ഗോപിക വേഷമിടുന്നത്. തൃശ്ശൂരിലാണ് സിനിമയുടെ ചിത്രീകരണം. എന്നാല്‍ ചിത്രം എന്ന് തിയ്യേറ്റിലെത്തുമെന്ന് പറയാനായില്ല.

തികച്ചും കുടുംബ പശ്ചാത്തലമുള്ള ചിത്രത്തില്‍ ആധുനിക കുടംബത്തില്‍ സംഭവിക്കുന്ന തിരക്കുകളാണ് സിനിമയുടെ ഇതിവൃത്തം. ഔദ്യോഗിക ചുറ്റുപാടില്‍ നിന്നും കുടുംബം നോക്കാന്‍ മറക്കുന്ന സത്യനാഥനായിട്ടാണ് ജയറാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഗോപിക വിവാഹത്തിന് മുന്‍പ് അഭിനയിച്ച ‘സ്വന്തം ലേഖകന്‍’ എന്ന ചിത്രത്തിന്  മികച്ച പ്രേക്ഷക കയ്യടി നേടിയിരുന്നു. കുടംബ ചിത്രങ്ങളില്‍  നല്ലൊരു സ്ഥാനം പ്രേക്ഷകമനസ്സുകളില്‍ ഇന്നും  ഗോപികക്കൊരിടമുണ്ട്.