എഡിറ്റര്‍
എഡിറ്റര്‍
‘കമോണ്‍ ട്രോളേഴ്‌സ്,നിങ്ങളുടെ ക്രിയേറ്റിവിറ്റിയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’; സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് മറുപടിയുമായി ഗോപീ സുന്ദര്‍
എഡിറ്റര്‍
Wednesday 29th March 2017 10:41am

കൊച്ചി: സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനിത് നല്ല സമയമല്ല. ആശാന്റെ ഓരോ പാട്ടും പുറത്തിറങ്ങുന്നതിനു തൊട്ടു പിന്നാലെ തന്നെ സംഗതി ഈച്ച കോപ്പിയാണെന്ന കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തും. കോപ്പിയടിച്ച് കോപ്പിയടിച്ച് ഗോപി സുന്ദര്‍ കോപ്പി സുന്ദറായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഏറ്റവും ഒടുവില്‍ ആരോപണം ഉയരുന്നത് ജയറാം നായകനായ സത്യയിലെ ഗാനത്തിനെതിരെയാണ്.

സത്യയിലെ ഞാന്‍ നിന്നെ തേടി വരും എന്ന ഗാനം തമിഴ് സിനിമയായ ഇരുമുഗനിലെ ഹെലെന എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. വെറുതെ ആരോപിക്കുക മാത്രമല്ല. തെളിവടക്കം നിരത്തുന്നുമുണ്ട്.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളൊന്നും ഗോപി സുന്ദറിനെ തളര്‍ത്തുന്നില്ല. തനിക്കെതിരെയുള്ള ട്രോളുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. തന്റെ വാളില്‍ വിമര്‍ശനവുമായെത്തിയ വിരുതന് നല്‍കിയ മറുപടിയിലായിരുന്നു ഗോപി സോഷ്യല്‍ മീഡിയ ട്രോളുകളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ട്രോളുകള്‍ തന്റെ ഗാനത്തെ കൂടുതല്‍ ഫേമസാക്കുമെന്നും അഭിപ്രായപ്പെട്ടത്.


Also Read: ശശീന്ദ്രനോട് സംസാരിച്ചത് ഞാനല്ല; തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു; മംഗളം സി.ഇ.ഒ. അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി


‘ കോപ്പിയടിക്കാത്ത പാട്ടു കേള്‍ക്കാന്‍ ആയിരം പേരേ ഉള്ളൂ, പക്ഷെ കോപ്പി അടിച്ച ( അല്ലെങ്കില്‍ ഏതിനോടെങ്കിലും ഛായയുള്ള) പാട്ടു കേള്‍ക്കാന്‍ ലക്ഷം ലക്ഷം പിന്നാലെ..കമോണ്‍ ട്രോളേഴ്‌സ്, നിങ്ങളുടെ കഴിവ് തെളിയിക്കൂ. നിങ്ങളുടെ ക്രിയേറ്റിവിറ്റിയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.’ എന്നായിരുന്നു ഗോപിയുടെ കമന്റ്.


നേരത്തെയും തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ ഗോപി രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കുകയില്ലെന്നും കുറേ ആരാധകരുണ്ടാകുന്നതിലല്ല, ചങ്കുറപ്പുള്ള ഒരു ആരാധകന്‍ മതിയെന്നായിരുന്നു ഗോപിയുടെ പ്രതികരണം. തനിക്ക് പിന്തുണയുമായെത്തിയ ഒരു ആരാധകന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ഗോപിയുടെ പ്രതികരണം.

 

 

Advertisement