എഡിറ്റര്‍
എഡിറ്റര്‍
അടിച്ചു മാറ്റിയാ കണ്ടു പിടിക്കില്ലെന്നു കരുതിയോ? 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിലെ മ്യൂസിക്കും ഗോപി സുന്ദര്‍ അടിച്ചു മാറ്റിയത്, വീഡിയോ കാണാം
എഡിറ്റര്‍
Tuesday 21st March 2017 4:02pm

മലയാളത്തില്‍ ഇന്ന് ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗോപിയുടെ മിക്ക ഗാനങ്ങളും ഇന്‍സ്റ്റന്റ് ഹിറ്റുകളായി മാറാറുണ്ട്. എന്നാല്‍ ഗോപി സുന്ദറിന്റെ ഗാനങ്ങളില്‍ പലതും കോപ്പിയടിയാണെന്നും ആരോപണമുണ്ട്.

ഗോപിയുടെ പുതിയ ചിത്രങ്ങളായ 1971 ബിയോണ്ട് ദ ബോര്‍ഡേസിലേയും ഗ്രേറ്റ് ഫാദറിലേയും സംഗീതവും അടിച്ചു മാറ്റിയതാണെന്നാണ് പുതിയ ആരോപണം.

മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായെത്തുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിലെ സംഗീതം പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ താന്തോന്നിയിലേതുമായി ഏറെ സാമ്യമുള്ളതാണെന്നാണ് ആരോപണം.

ജോര്‍ജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്ത ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിലെ പശ്ചാത്തല സംഗീതമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ കോപ്പിയടിച്ചിരിക്കുന്നത്.


Also  Read:  നജീബ് ഐസിസിനെക്കുറിച്ച് അന്വേഷിച്ചിരുന്നെന്ന് ദല്‍ഹി പൊലീസ്: ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി


നേരത്തെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലെ മ്യൂസിക് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച റെഡ് വൈനിലെ മ്യൂസികില്‍ നിന്നും അടുച്ചു മാറ്റിയതാണെന്ന് ആരോപണമുണ്ടായിരുന്നു. ബിജിബാലായിരുന്നു റെഡ് വൈനിന്റെ സംഗീതം നിര്‍വ്വഹിച്ചിരുന്നത്.

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനെതിരേയും നേരത്തെ കോപ്പിയടി ആരോപണങ്ങളുണ്ടായിരുന്നു.

Advertisement