എഡിറ്റര്‍
എഡിറ്റര്‍
ഗോപി കോട്ടമുറിക്കല്‍ പുറത്തേക്ക്; എറണാകുളത്തെ വി.എസ്. പക്ഷക്കാര്‍ക്കെതിരെ നടപടി
എഡിറ്റര്‍
Sunday 24th June 2012 3:49pm

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് ഗോപി കോട്ടമുറിക്കലിനെ പുറത്താക്കാന്‍ സി.പി.ഐ.എമ്മിനുള്ളില്‍ ധാരണ. സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് നിര്‍ദ്ദേശം. അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിയായിരിക്കും.

കോട്ടമുറിക്കലിനെ കൂടാതെ കെ.എ.ചാക്കോച്ചന്‍, എം.പി.പത്രോസ്, ടി.കെ മോഹനന്‍, പി.എസ് മോഹനന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. എം.പി. പത്രോസിനെ സസ്‌പെന്റു ചെയ്യാനും മറ്റുള്ളവരെ താഴെ കമ്മിറ്റികളിലേയ്ക്ക് തരം താഴ്ത്തുനുമാണ് തീരുമാനം. ഗോപി കോട്ടമുറിക്കലൊഴികെയുള്ളവര്‍ എറണാകുളത്തെ വി.എസ്. പക്ഷക്കാരാണ്.

Advertisement