റിയാദ് :പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപന്‍ ചേര്‍ത്തലയ്ക്ക് പി.എം.എഫ്.ദമ്മാം റീജണല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ യാത്ര അയപ്പ് നല്‍കി.

32 വര്‍ഷമായി അല്‍ഖോബാറിലെ എച്ഛ്. ബി. എച്ഛ് കമ്പനി ജീവനക്കാരനായിരുന്ന ഗോപന്‍ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമാണ്.

ദമ്മാമില്‍ നടന്ന ചടങ്ങില്‍ സ്‌നേഹോപഹാരം ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മടത്തറയുടെ സാനിധ്യത്തില്‍ പി എം എഫ് ദമ്മാം റീജണല്‍ പ്രസിഡന്റ് ഷമീം പങ്ങോട് കൈമാറി. ജനറല്‍ സെക്രട്ടറി ബിജു ദേവസ്യ , വൈസ് പ്രസിഡന്റുമാരായ നിസാം മടത്തറ , മുരളീധരന്‍ കണ്‍ വീനര്‍ ജയേഷ് പ്രോഗ്രാം കോഡിനേറ്റര്‍ ലിജോ ജോയിന്റ് ട്രഷറര്‍ സുജിത് കടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട് :ഷിബു ഉസ്മാന്‍, റിയാദ്