ന്യൂദല്‍ഹി: ഗൂഗിള്‍ ഇത്തവണത്തെ വാലന്റൈന്‍സ് ഡെ പ്രമാണിച്ച് ഹോം പേജില്‍ ഒരുക്കിയിരിക്കുന്നത് പുതിയ ഒരു ദൃശ്യ-സംഗീത ഡൂഡിലാണ്. ഒരു ആണ്‍കുട്ടി തന്റെ കാമുകിയോട് ടോണി ബാനറ്റിന്റെ ഹാന്‍ക് വില്ല്യംസ് ക്ലാസിക്ക് ബാലഡായ കോള്‍ഡ്, കോള്‍ഡ് ഹാര്‍ട്ട് പാടി പ്രണയിക്കുന്നത്  ആനിമേറ്റഡ് വീഡിയോ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ വാലന്റൈനു സമ്മാനവുമായി ഗൂഗിള്‍ ലോഗോക്കൊപ്പം നില്‍ക്കുന്ന ആണ്‍കുട്ടിയാണ് പശ്ചാത്തലത്തില്‍ കൊടുത്തിട്ടുള്ളത്. ഐക്കണില്‍ അമര്‍ത്തുന്നതോടെ ആനിമേറ്റഡ് വീഡിയോ ദൃശ്യമാകും. അതോടൊപ്പം ‘Happy Valentines day! Cold, Cold Heart’ എന്ന സന്ദേശവും ദൃശ്യമാകും.

വാലന്റൈന്‍സ് ഡെയിലെ ഗൂഗിള്‍ ഡൂഡില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഗൂഗിളിലൂടെ മറ്റൊരു ഹൃദയത്തെ സ്വന്തമാക്കാന്‍ സാധിക്കുകയില്ലന്ന മഹത്തായ സന്ദേശവും പ്രചരിപ്പിക്കുന്നു. ആണ്‍കുട്ടി തന്റെ വാലന്റൈനെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയുള്ള സമ്മാനങ്ങള്‍ക്കായി ഗൂഗിളില്‍ പരതിയെങ്കിലും പരാജയപെടുന്നു.

ഈ വര്‍ഷത്തെ ഗൂഗിളിന്റെ ഡൂഡില്‍ കഴിഞ്ഞ വര്‍ഷത്തെതിനെ അപേക്ഷിച്ച് കൂടുതല്‍ ലളിതവും ആശയ നിബിഡവും ആണ്. അമേരിക്കന്‍ കലാകാരന്‍ റോബര്‍ട്ട് ഇന്‍ഡ്യാന രൂപകല്‍പ്പന ചെയ്തതായിരുന്നൂ 2011ലെ വാലന്റൈന്‍സ് ദിനത്തിലെ ഗൂഗിള്‍ ലോഗോ. അതില്‍ പ്രാഥമിക നിറങ്ങള്‍ ഉപയോഗിച്ച് ‘GOOGLE’ ന്റെ ആദ്യത്തെ ‘O’ ഹാര്‍ട്ട് രൂപത്തില്‍ മാറിക്കൊണ്ടിരുന്നതായിരുന്നു.

ഗൂഗിള്‍ മുന്‍ വര്‍ഷങ്ങളിലും വളരെ ആകര്‍ഷകമായ ഡൂഡൂലുകല്‍ അവതരിപ്പിക്കാറുണ്ടെങ്കിലും ഇത്തവണത്തെപോലെ വീഡിയോ രൂപത്തിലുള്ളവ അവതരിപ്പിക്കുന്നത് വളരെ അപൂര്‍വ്വമാണ്. 2011 സപ്റ്റംബര്‍ 5 നു എക്കാലത്തെയും മികച്ച റോക്ക് സ്റ്റാറായിരുന്ന ഫ്രഡ്ഡി  മെര്‍ക്കുറിയുടെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ഒരു സംഗീതദൃശ്യം ഗൂഗിള്‍ ഹോംപേജില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. Dont Stop Me Now എന്ന ഫ്രഡ്ഡി മെര്‍ക്കുറി രചിച്ച് പാടിയ പാട്ടിന്‍ ആനിമേറ്റഡ് വീഡിയോ പതിപ്പായിരുന്നു അത്.

ചാര്‍ളി ചാപ്ലിന്റെ 122ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഗൂഗിള്‍ ആദ്യമായി ഹോം പേജില്‍ ലോഗോയുടെ കൂടെ വീഡിയോ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ചാപ്ലിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത യൂറ്റൂബ് വീഡിയോ ആയിരുന്നൂ അത്.

ജോണ്‍ ലെനന്റെ 70ാം ജന്മദിനത്തിലും ഗൂഗൂള്‍ ഹോംപേജില്‍ ഡൂഡിള്‍ കൊടുത്തിരുന്നു. 32 സെക്കന്റുകള്‍ നീണ്ട ഡൂഡില്‍ ലെനന്റെ ഏറ്റവും പ്രശസ്തമായ ഒരു ഗാനത്തെ ആസ്പദമാക്കിയായിരുന്നു. 2010 മേയില്‍ പാക്-മാന്‍ ഗേമിന്റെ 30ാം ജന്മദിനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച വീഡിയോയിലൂടെയാണ് ഗൂഗിള്‍ ഡൂഡില്‍ കൂടുതല്‍ ജനപ്രിയമായത്.

Malayalam News

Kerala News In English