എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിളിന്റെ വരുമാനം വര്‍ദ്ധിച്ചു: മോട്ടോറോള കുത്തനെ ഇടിഞ്ഞു
എഡിറ്റര്‍
Wednesday 23rd January 2013 11:46am

സാന്‍ഫ്രാന്‍സിസ്‌കോ: കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ കാലയളവില്‍ ഗൂഗിളിന്റെ വരുമാനം വര്‍ദ്ധിച്ചു. നാല് ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായത്.

Ads By Google

കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ വരുമാനത്തില്‍ കനത്ത വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. റോയിട്ടേഷസ് അനുമാനിച്ചതിലും കൂടുതലാണ് ഗൂഗിളിന്റെ വരുമാനം.

വ്യപാരമേഖലയില്‍ ഇത് വലിയ ലാഭം ഉണ്ടാക്കും. ഗൂഗിള്‍ തന്നെ പ്രതീക്ഷിച്ചതിലും അകലെയായിരുന്നു ഇന്നലെ ലഭിച്ച ലാഭം. ഈ വര്‍ഷാവസാനത്തില്‍  23 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നും സമാത സിന്‍ഹ പറഞ്ഞു. അതേപോലെ തന്നെ മൂന്നാം പകുതിയില്‍ 15 ശതമാനം വര്‍ദ്ധനവും ഉണ്ടാകും.

ഇന്നലെ നടന്ന  ഗൂഗിള്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കമ്പനി നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ ആണെന്നും എങ്ങനെ കൂടുതല്‍ ലാഭത്തിലേക്ക് ഉയര്‍ത്താം എന്നതിനെ കുറിച്ചും ചര്‍ച്ച് നടന്നിട്ടുണ്ട്.

അതേസമയം മോട്ടോറോളയില്‍ എങ്ങനെ ചെലവ് ചുരുക്കാം എന്നതിനെ കുറിച്ചാണ് ചര്‍ച്ച് നടന്നത്. കഴി്ഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വ്യാപാരം അവസാനിച്ചത് കനത്ത് നഷ്ടത്തിലാണ്.

നാലാം പകുതിയില്‍ ഗൂഗിളാണ് മോട്ടോറോളയെ അപേക്ഷിച്ച തിളങ്ങിയത്. മോട്ടോറോളയില്‍ ആറ് ശതമാനമാണ് നഷ്ടം ഉണ്ടായതെന്ന് ഗില്ലിസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ മാത്രം 353 മില്യണ്‍ ആണ് മോട്ടോറോളക്ക് നഷ്ടം ഉണ്ടായത്.

Advertisement