വാഷിംഗ്ടണ്‍: ഗൂഗിള്‍ സ്‌ക്രീനില്‍ ‘മഞ്ഞുമഴ’ പെയ്യിക്കുന്നു. വാര്‍ത്ത കേട്ടില്ലേ? നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്തുതന്നെയാണെങ്കിലും അതൊന്ന് മിനിമൈസ് ചെയ്തിട്ട് ഗൂഗിളിന്റെ ഹോം പേജ് തുറക്കുക. ഇന്റര്‍നെറ്റിലെ തേരാളിയായ ഗൂഗിള്‍, ക്രിസ്മസും ശൈത്യകാലവും എല്ലാം പ്രമാണിച്ച് മനോഹരമായ സ്‌ക്രീന്‍ വിസ്മയമാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Subscribe Us:

നിങ്ങള്‍ ഗൂഗിളില്‍ പോയി Let it Snow എന്ന് ടൈപ്പ് ചെയ്താല്‍ സ്‌ക്രീനില്‍ മഞ്ഞുവീഴ്ച ആരംഭിക്കാന്‍ തുടങ്ങും! സ്‌ക്രീനിന്റെ മുകളില്‍ നിന്നാണ് മഞ്ഞുവീഴ്ച ആരംഭിക്കുക. ആദ്യം ചെറിയ മഞ്ഞു കട്ടകളും പിന്നീട് മഞ്ഞ് കണങ്ങള്‍ വന്ന് സ്‌ക്രീന്‍ ആകെ മൂടും. ഗൂഗിളിന്റെ സെര്‍ച്ച് റിസല്‍ട്ട് മഞ്ഞ് പുതഞ്ഞ ഗ്ലാസ്സിനുള്ളിലൂടെ നോക്കുന്ന പ്രതീതിയായിരിക്കും. ഇതിനു ശേഷം നിങ്ങള്‍ക്ക് ഒരു ഗ്ലാസ് പ്രതലത്തില്‍ എഴുതുന്ന പോലെ മൗസ് ക്ലിക്ക് ചെയ്ത് കൊണ്ട് സ്‌ക്രീനില്‍ എഴുതാം, വരയ്ക്കാം.

സ്‌ക്രീനില്‍ തെളിഞ്ഞ് കിടക്കുന്ന ‘Defrsot’ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മഞ്ഞുകണങ്ങള്‍ അപ്രത്യക്ഷമാകും.

ഗൂഗിളിന്റെ ഈ സര്‍പ്രൈസ് ഗിഫ്റ്റ് പക്ഷേ മോസില്ല തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളില്‍ വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതിനായി ഗൂഗിള്‍ ക്രോം തന്നെ ആശ്രയിക്കണമെന്നാണ് നെറ്റ് ബുജികള്‍ പറയുന്നത്.

Malayalam News
Kerala News in English