എഡിറ്റര്‍
എഡിറ്റര്‍
കൂടിച്ചേരലിന്റെ സന്ദേശം പകര്‍ന്ന് ഗൂഗിളിന്റെ ‘റീയൂണിയന്‍’ പരസ്യം
എഡിറ്റര്‍
Sunday 17th November 2013 7:09pm

google23

മുംബൈ: ബദ്ധവൈരികളായ ഇന്ത്യക്കും പാക്കിസ്ഥാനും അടിയായിരിക്കുകയാണ് ഗൂഗിളിന്റെ പുതിയ പരസ്യമായ റീയൂണിയന്‍.

വെള്ളിയാഴ്ച്ച ടെലിവിഷനില്‍ അവതരിപ്പിച്ച പ്രസംഗം യൂട്യൂബിലൂടെ ഇതിനകം 1.6 മില്യന്‍ പ്രാവശ്യമാണ് ജനങ്ങള്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. വൃദ്ധരായ രണ്ട് പേരുടെ ബാല്യകാലസൗഹൃദമാണ് പരസ്യം ആവിഷ്‌കരിക്കുന്നത്.

1947 ല്‍ വിഭജനത്തിന് ശേഷം പിന്നീടൊരിക്കലും പരസ്പരം കാണാന്‍ സാധിക്കാതെ രണ്ട് രാജ്യങ്ങളിലകപ്പെട്ടുപോയ രണ്ട് സുഹൃത്തുക്കളാണ് ഇവിടെ പ്രധാന കഥാപാത്രങ്ങള്‍.

മതപരമായ അക്രമത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും അവിടുന്നിങ്ങോട്ടും കൂട്ടപ്പാലായനം ചെയ്ത ഹിന്ദുക്കളിലും മുസ്ലിങ്ങളിലും അകപ്പെട്ട് പോയവരില്‍പ്പെടുന്നവരാണിവരും.

പരസ്യത്തില്‍ മുസ്ലിമായി ചിത്രീകരിക്കുന്ന വൃദ്ധന്‍ തന്റെ മനോഹരമായ ബാല്യകാലവും പ്രിയ്യസുഹൃത്തുമൊത്ത് മിഠായി മോഷ്ടിച്ചതുമെല്ലാം പേരമകളോട് പറയുന്നു.

പേരമകള്‍ ഗൂഗിളിലൂടെ പാകിസ്ഥാനി സിറ്റിയിലെ തന്റെ മുത്തശ്ശന്റെ സുഹൃത്തിനെ തിരയുകയും തുടര്‍ന്ന് പാകിസ്താനിലെ ബാല്യകാല സുഹൃത്തിന്റെ പേരമകനെ ഗൂഗിളിലൂടെ തന്നെ തിരഞ്ഞുപിടിച്ച് വിഭജനത്തില്‍ പിരിഞ്ഞു പോയ ഇരുവരുടെയും മുത്തശ്ശന്‍മാരുടെ അപ്രതീക്ഷിത കൂടിച്ചേരല്‍ ദല്‍ഹിയില്‍ വച്ച് തീരുമാനിക്കുകയും ചെയ്യുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

ഇന്ത്യക്കാരിലും പാകിസ്ഥാനികളിലും കടുത്ത വികാരമുണര്‍ത്തിയ ഒന്നായിരുന്നു വിഭജനം എന്നതുകൊണ്ടാണ് തങ്ങള്‍ അതുതന്നെ ഇതിവൃത്തമായി സ്വീകരിച്ചതെന്ന് പരസ്യത്തെ വികസിപ്പിച്ചെടുത്ത ഒഗ്ലിവി ഇന്ത്യ ടീമിന്റെ ചീഫ്  അഭിജിത് അവാസ്തി പറഞ്ഞു.

‘ ഇതൊരു ലോലമായ വിഷയമാണ്. കയ്പ്പുള്ള ഓര്‍മ്മകളുടെ ചരിത്രം.’ അദ്ദേഹം പറഞ്ഞു. എന്നാല്‍ അതെല്ലാം ഓര്‍മ്മയാണെന്നും ഇന്ന് നഷ്ടപ്പെട്ടവരെ വീണ്ടെടുക്കാന്‍ ഗൂഗിള്‍ വഴിയൊരുക്കുന്നു എന്നുമാണ് പരസ്യം സംവേദനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement