സാന്‍ഫ്രാന്‍സിസ്‌കോ: ഭരണവിരുദ്ധ പ്രതിഷേധം രൂക്ഷമായ ഈജിപ്റ്റില്‍ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ വോയ്‌സ് മെയില്‍ സേവനം തുടങ്ങി. പ്രതിഷേധപ്രകടനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

+390662207294,+97316199855, +16504194196, എന്നീ നമ്പറുകളിലാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.

വോയ്‌സ് മെയില്‍ സന്ദേശം ട്വിറ്റര്‍ പോസ്റ്റാക്കി മാറ്റാവുന്ന സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.