ലണ്ടന്‍: ഇന്റര്‍നെറ്റും ടി വിയും ഒരുമിച്ചു കാണാന്‍ സാധിക്കുന്ന ഗൂഗിള്‍ ടി വി ഈമാസത്തോടെ രംഗത്തെത്തും. എന്‍ ബി സി യൂണിവേഴ്‌സല്‍, ആമസോണ്‍ എന്നീ കമ്പനികളുമായി കൈകോര്‍ത്താണ് ഗൂഗിള്‍ ടി വിയെത്തുന്നത്. ടെലിവിഷന്‍ രംഗത്ത് വന്‍ മാറ്റത്തിനാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്ന് ഗൂഗിള്‍ ബ്ലോഗ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രശസ്തമായ 75,000ത്തിലധികം ക്ലാസിക് സിനിമകളും ടി വി ഷോകളും ഗൂഗിള്‍ ടി വി യിലൂടെ പ്രേക്ഷകര്‍ക്ക സൗജന്യമായി കാണാനാകും. സോണിയും ലോജിടെകുമാണ് ഗൂഗിള്‍ ടി വിയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.