വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന്റെ പരിഭാഷ സേവനം ഇനി അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍കൂടി. ബംഗാളി,ഗുജറാത്തി,കന്നട,തമിഴ്,തെലുങ്ക് എന്നീ ഭാഷകള്‍ക്ക് കൂടിയാണീ സേവനം ലഭ്യമാവുക. ഇതിലൂടെ ഉപഭോക്താക്കളുടെ എണ്ണം അര മില്ല്യണ്‍ വര്‍ദ്ധിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഏകദേശം 500 മില്ല്യണ്‍ ആളുകള്‍ ഈ അഞ്ച് ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടുകൂടി ഗൂഗിളിന്റെ പരിഭാഷാ സേവനം ഇപ്പോള്‍ 63 ഭാഷകളില്‍ ലഭ്യമാവും.

പുതിയ സേവനം ഇന്ത്യോ ആര്യന്‍ ഭാഷകളെ കൂടുതല്‍ ജനകീയമാക്കാനും ഈ ഭാഷകളിലെ പ്രസിദ്ധീകരണങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.